Asianet News MalayalamAsianet News Malayalam

'ശമ്പളം ഒറ്റ ഗഡുവായി മാസം ആദ്യം തന്നെ കൊടുക്കാൻ ശ്രമിക്കും', കെഎസ്ആർടിസി ലാഭത്തിലാക്കുമെന്ന് ഗണേഷ് കുമാർ

ഇനി  സ്റ്റേ ബസുകൾ അനുവദിക്കുന്നത് ഡ്രൈവർക്കും കണ്ടക്ടർക്കും താമസ സൗകര്യം ഉൾപ്പടെ പഞ്ചായത്തോ റെസിഡൻസ് അസ്സോസിയേഷനുകളോ നൽകുന്ന സ്ഥലങ്ങളിൽ മാത്രം ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

transport minister kb ganesh kumar about ksrtc employees salary vkv
Author
First Published Jan 19, 2024, 12:10 AM IST

കൊല്ലം: ആധുനികവത്കരണത്തിലൂടെ കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചെലവുകൾ  നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായ തോതിൽ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച  ഓഫീസ് മുറിയുടെയും ജീവനക്കാർക്കായുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാർക്കും യാത്രക്കാർക്കും കാലോചിതസൗകര്യങ്ങൾ  ഏർപ്പെടുത്തുകയാണ്  ഗതാഗത വകുപ്പിന്റെ പ്രഥമ പരിഗണന. ഇനി  സ്റ്റേ ബസുകൾ അനുവദിക്കുന്നത് ഡ്രൈവർക്കും കണ്ടക്ടർക്കും താമസ സൗകര്യം ഉൾപ്പടെ പഞ്ചായത്തോ റെസിഡൻസ് അസ്സോസിയേഷനുകളോ നൽകുന്ന സ്ഥലങ്ങളിൽ മാത്രം ആയിരിക്കും. ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന. കഴിഞ്ഞ ഏഴര വർഷക്കാലവും പ്രതിമാസം 40 കോടി ശമ്പള ഇനത്തിലും 72 കോടി പെൻഷൻ ഇനത്തിലും സർക്കാർ ഖജനാവിൽ നിന്ന് നൽകിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. അർഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കപ്പെടുന്നതും വരവിനേക്കാൾ കൂടുതൽ ചിലവ് ഉണ്ടാകുന്നതുമാണ് പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ ഈ സാമ്പത്തിക ഞെരുക്കങ്ങൾക്ക് ഇടയിലും കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡു ആയി മാസാദ്യം  നൽകാൻ ഉള്ള വഴികളാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. അതിനായി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണ്. ചിലവുകൾ ചുരുക്കാനും പാഴ്ച്ചിലവുകൾ ചൂണ്ടികാട്ടാനും ഉള്ള നിർദേശങ്ങൾ സ്വീകരിക്കാൻ സദാ സന്നദ്ധമാണ് ഗതാഗത വകുപ്പ് എന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം ബസ്സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സംസ്ഥാനത്തുടനീളം കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളും ഡിപ്പോകളും കമ്പ്യൂട്ടർ വത്കരിച്ച് ആധുനീകരിക്കും. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം പ്രാദേശിക റൂട്ടുകൾ ഫോർമുലേറ്റ് ചെയുന്ന ചർച്ചകൾ നടക്കുകയാണ്. അതുവഴി ചെറു വഴികളിൽ  ചെറു ബസുകൾ  പ്രദേശത്തെ ജനങ്ങൾക്ക് പ്രയോജനകരമാക്കാം.  സംരംഭകത്വം വളർത്തുക എന്നുള്ള പൊതുസർക്കാർ ലക്ഷ്യത്തിലേക്ക് എത്താനുമാകുമെന്നും ഗണേഷ്കുമാർ പറഞ്ഞു.

Read More : ആരും ചെയ്യാത്ത കല്യാണക്കുറി, 'കുളവാഴയോടുള്ള പ്രതികാരം' വൈറലായി; കല്യാണിയുടെ വിവാഹം ഞായറാഴ്ച !

Latest Videos
Follow Us:
Download App:
  • android
  • ios