ഡോക്ടറെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി. ജനറൽ ആശുപത്രി ഡ്യൂട്ടി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ആലപ്പുഴ: ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അതിക്രമിച്ചു കയറിയ യുവാവ് പിടിയില്‍. ആലപ്പുഴ മുനിസിപ്പൽ ചാത്തനാട് ഷിജോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആശുപത്രിയുടെ വാതിൽ തകർക്കുകയും വനിത സെക്യൂരിറ്റി ഗാർഡിനെ ആക്രമിക്കുകയും ചെയ്തു. ഡോക്ടറെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി. ജനറൽ ആശുപത്രി ഡ്യൂട്ടി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെപി ടോംസണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
