കാസര്‍കോട്: കൊങ്കൺ റെയിൽവേ റൂട്ടിൽ കുലശേഖരയില്‍ നിര്‍മ്മിച്ച സമാന്തരപാതയില്‍ ട്രയല്‍റണ്‍ നടത്തി. ഗുഡ്സ് ട്രെയിൻ ഉപയോഗിച്ചാണ് ട്രയൽറൺ നടത്തിയത്. ട്രാക്കിൽ മെറ്റൽ നിറക്കുന്ന ഗുഡ്സ് ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം സുരക്ഷാ സർട്ടിഫിക്കറ്റ് നല്‍കും. ഇതിന് ശേഷം മാത്രമേ പാത തുറക്കു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മംഗളൂരുവിനടുത്ത് കുലശേഖരയിൽ മണ്ണിടിഞ്ഞ് റെയില്‍ പാളങ്ങൾ തകർന്നത്. 400 മീറ്റർ സമാന്തരപാതയുടെ നിർമ്മാണം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ സർവീസുകൾ ആരംഭിക്കാനായിരുന്നു റെയിൽവേയുടെ നീക്കം. മഴ തുടർന്നതോടെ പാത തുറക്കുന്നതിന് തടസ്സമാവുകയായിരുന്നു.