Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച സംഭവം; അക്രമി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ

വ്യക്തയുള്ള സിസിടിവികള്‍ക്ക് മുന്നിലൂടെ അക്രമിസഞ്ചരിച്ചതുപോലെ സ്കൂട്ടർ ഓടിച്ച് ആ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച് ഏത് സ്കൂട്ടറാണെന്ന് വ്യക്തവരുത്തുകയാണ് ലക്ഷ്യം. സ്കൂട്ടർ കമ്പനികളുടെ ഉദ്യോഗസ്ഥരും ദൃശ്യങ്ങള്‍ പരിശോധിക്കാൻ പൊലിസുമായി സഹകരിക്കും

Trial run to find the scooter
Author
First Published Mar 29, 2023, 7:05 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താന്‍ പൊലീസ്. അക്രമിയോടിച്ച സ്കൂട്ടർ ഏതെന്ന് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അടുത്ത ദിവസം രാത്രിയിലെ ട്രയൽ റണ്‍ നടത്തുന്നത്

 

മൂലവിളാകത്ത് രാത്രിയിൽ നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് ഒരു വിവരവും ഇല്ല. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെങ്കിലും അക്രമി പോകുന്ന സ്കൂട്ടർ ഏത് കമ്പനിയുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അക്രമിയുടെ മുഖവും വ്യക്തമല്ല. ദൃശ്യങ്ങള്‍ പല വാഹന കമ്പനികളെ കാണിച്ചുവെങ്കിലും വ്യത്യസ്ത അഭിപ്രായമാണ് വന്നത്. ഡിയോ സ്കൂട്ടറാണെന്നും വെള്ള നിറമോ നീലനിറമോ ആകായേക്കാമെന്നുളള അഭിപ്രായങ്ങളുണ്ടായി. ഇതിൽ വ്യക്തവരുത്താനാണ് സംഭവം നടന്ന സമയം രാത്രിയിൽ വിവിധ സ്കൂട്ടറുകള്‍ കൊണ്ടുവന്ന് ട്രയൽ റണ്‍ നടത്തുന്നത്. 

വ്യക്തയുള്ള സിസിടിവികള്‍ക്ക് മുന്നിലൂടെ അക്രമിസഞ്ചരിച്ചതുപോലെ സ്കൂട്ടർ ഓടിച്ച് ആ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച് ഏത് സ്കൂട്ടറാണെന്ന് വ്യക്തവരുത്തുകയാണ് ലക്ഷ്യം. സ്കൂട്ടർ കമ്പനികളുടെ ഉദ്യോഗസ്ഥരും ദൃശ്യങ്ങള്‍ പരിശോധിക്കാൻ പൊലിസുമായി സഹകരിക്കും. സമാനമായി രീതിയിൽ വാഹന പരിശോധനയിലൂടെയാണ് എകെജി സെൻറർ ആക്രണക്കേസിലെ പ്രതിയിലേക്ക് പൊലിസ് എത്തിയത്. എന്നാൽ അക്രമിസഞ്ചരിച്ചത് ഡിയോ സ്കൂട്ടറാണെന്ന് വ്യക്തമായിട്ടും ആദ്യ ഘട്ടത്തിൽ എകെജി സെൻറർ ആക്രമിച്ച പ്രതിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. സ്കൂട്ടറിൻെറ നമ്പർ വ്യക്തമാകാതിരുന്നതാണ് പ്രതിയിലേക്കെത്താൻ വൈകിയത്. 

ജില്ലയിലെ മുഴുവൻ ഡിയോ സ്കൂട്ടർ ഉടമകളിലേക്കും അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർ ഇറങ്ങിയെങ്കിലും പ്രതിയിലേക്കെത്തിയില്ല. പിന്നീട് മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. സമാനമായ രീതിയിലൊരു അന്വേഷണത്തിനാണ് മൂലവിളാകത്തും പൊലിസ് തയ്യാറാകുന്നത്.

മെഡിക്കൽ കോളേജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിൽ വിട്ടു

Follow Us:
Download App:
  • android
  • ios