ഇന്ന് രാവിലെ ഒൻപതരയ്ക്കായിരുന്നു ആശുപത്രിക്ക് വരുന്ന വഴി മരുതൻ മൂപ്പൻ മരിക്കുന്നത്. 

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വയോധികന്റെ മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ വൈകിച്ചതായി പരാതി. ഇൻക്വസ്റ്റ് നടപടികൾ വൈകിയത് മൂലം പോസ്റ്റ്മോർട്ടം നടത്താൻ കഴിയാത്തതിൽ മരണപ്പെട്ട വയോധികൻ്റെ ബസുക്കൾ പ്രതിഷേധവുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. ആനഗദ്ധ ഊരിലെ മരുതൻ മൂപ്പന്റെ മൃതദേഹമാണ് വൈകുന്നേരമായിട്ടും ഇൻക്വസ്റ്റ് നടത്താതിരുന്നത്. ഇന്ന് രാവിലെ ഒൻപതരയ്ക്കായിരുന്നു ആശുപത്രിക്ക് വരുന്ന വഴി മരുതൻ മൂപ്പൻ മരിക്കുന്നത്. മൂന്ന് മണിക്ക് മൃതദേഹം എത്തിച്ചെങ്കിലും ആശുപത്രിയിൽ ജീവനക്കാരില്ലാത്തതിനാൽ ഇൻക്വസ്റ്റ് വൈകിയെന്നാണ് പൊലീസിൻ്റെ വിശദീകരണം.