മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. മലബാർ സിമൻ്റ്സ് കേസിൽ കർശന നിലപാടെടുത്തതിൻ്റെ പേരിലാണ് ഒ. ശശിയെ സ്ഥലം മാറ്റിയത്. 

തിരുവനന്തപുരം: മലബാർ സിമന്റ്‌സ് കേസിൽ വിജിലൻസ് പ്രോസിക്യൂട്ടർ ഒ. ശശിയുടെ സ്ഥലം മാറ്റം അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ
തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. മലബാർ സിമൻ്റ്സ് കേസിൽ കർശന നിലപാടെടുത്തതിൻ്റെ പേരിലാണ് ഒ. ശശിയെ സ്ഥലം മാറ്റിയത്. 

തലശ്ശേരി ,തൃശൂർ വിജിലൻസ് കോടതികളിൽ ഒഴിവ് നിലനിൽക്കേയാണ് ശശിയെ മൂവാറ്റുപുഴയിലേക്ക് സ്ഥലം മാറ്റിയത്. ഈ സ്ഥലം മാറ്റം അടക്കം കേസ് അട്ടിമറിക്കാൻ നടക്കുന്ന നീക്കങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയിരുന്നു.

Read Also; മലബാര്‍ സിമന്‍റ്സ് കേസില്‍ അട്ടിമറി;കുറ്റപത്രം നല്‍കി 10 വര്‍ഷത്തിന് ശേഷം തുടരന്വേഷണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona