ആൺസുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി.
തിരുവനന്തപുരം: സഹപ്രവർത്തകയുടെ വീട്ടിൽ കയറി അതിക്രമം കാണിച്ച കേസില്‍ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന് ജാമ്യം. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജയകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തക പേട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവർത്തകയോട് സദാചാര ഗുണ്ടായിസം, പ്രസ് ക്ലബ് സെക്രട്ടറിക്ക് നേരെ പ്രതിഷേധം
ആൺസുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി റിപ്പോർട്ട് നൽകും വരെ രാധാകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനും തീരുമാനമായിരുന്നു.
