ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശങ്ങളുണ്ട്. ബിജെപി പ്രവർത്തകർ അവരുടെ പ്രതിഷേധിക്കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. 

തിരുവനന്തപുരം: തുഷാർ ഗാന്ധിക്കെതിരായ നെയ്യാറ്റിൻകരയിലെ ബിജെപി പ്രതിഷേധത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് തുഷാർ ഗാന്ധി. 5 ബിജെപിക്കാർക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്നാണ് തുഷാർ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനടപടികൾ വേണ്ടെന്ന് ആവശ്യപ്പെട്ട് തുഷാർ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. പ്രതിഷേധിച്ചവരോട് പരാതിയില്ലെന്നും തുഷാർ ഗാന്ധി പറഞ്ഞു. 

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശങ്ങളുണ്ട്. ബിജെപി പ്രവർത്തകർ അവരുടെ പ്രതിഷേധിക്കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. അക്രമരഹിതമായാണ് അവർ പ്രതിഷേധിച്ചത്. സംസ്ഥാന സർക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും തുഷാർ ഗാന്ധി പറഞ്ഞു. 

തുടർച്ചയായി ആറ് ദിവസം വരെ അവധി ലഭിച്ചേക്കാം, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ; ബാധകമാകുക പൊതുമേഖലക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം