പാറമേക്കാവ് തട്ടകക്കാരുടെ പ്രിയപ്പെട്ട ഗജവീരനായിരുന്നു ദേവീദാസൻ. 

തൃശൂർ: കൊമ്പൻ പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു. 2001ൽ പാറമേക്കാവ് ദേവസ്വം ക്ഷേത്രത്തിൽ നടയിരുത്തിയ ആനയാണ്. പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളായി അവശനായിരുന്നു. തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന പാറമേക്കാവിന്റെ 15 ആനകളിൽ സ്ഥിരമായി ദേവീദാസൻ ഉണ്ടാകാറുണ്ട്. തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ അവസരം ലഭിച്ചിട്ടില്ല. ശാന്തസ്വഭാവകാരനായതിനാൽ തട്ടകക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു.

YouTube video player