ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം ഇഞ്ചിക്കാട് ഭാഗത്ത് റോഡരുകിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വാളാഡി സ്വദേശി രമേശ് (24) ആണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ് രക്തം വാർന്ന നിലയിൽ ആണ് മൃതദേഹം
പത്തനംതിട്ട : അടൂരിൽ വാഹന അപകടത്തിൽ (accident)യുവാവ് മരിച്ചു. അടൂർ മലമേക്കര സ്വദേശി കെ.എസ്. അതുൽ (ks athul)ആണ് മരിച്ചത്. അതുലും സുഹൃത്ത് അഭിജിത്തും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിലെ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.ഇന്ന് പുലർച്ചെ
മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കൈകൾക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം ഇഞ്ചിക്കാട് ഭാഗത്ത് റോഡരുകിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വാളാഡി സ്വദേശി രമേശ് (24) ആണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ് രക്തം വാർന്ന നിലയിൽ ആണ് മൃതദേഹം. വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം . സംഭവവുമായി ബന്ധപ്പെട്ട് ഒരു ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയുന്നു
കൂടെ താമസിക്കുന്നയാളെ വീട്ടമ്മ തലയ്ക്കടിച്ച് കൊന്നു
പത്തനംതിട്ട കൂടൽ നെല്ലിമുരുപ്പ് കോളനിയിൽ ഒപ്പം താമസിച്ചുപോന്ന ആളെ വീട്ടമ്മ തലയ്ക്ക് അടിച്ചു കൊന്നു. ഇന്നലെ രാത്രിയിലാണ് സംഭവം കൊട്ടാരക്കര സ്വദേശി ശശിധരനാണ് മരിച്ചത് . പ്രതി രജനിയെ കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു
