പുതിയ ഉത്തരവിൽ ഹർജിക്കാരുടെ വിരമിക്കൽ കേസിന്റെ അന്തിമ വിധേയമായിരിക്കും എന്ന് മാത്രമാണ് വ്യക്തമാക്കിയത്. 

കൊച്ചി : ഹൈക്കോടതിയിലെ രണ്ട് ജീവനക്കാർക്ക് വിരമിക്കൽ പ്രായത്തിനു ശേഷം സർവീസിൽ തുടരാൻ അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട് തുറന്ന കോടതിയിൽ പറഞ്ഞ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരുത്തി. പുതിയ ഉത്തരവ് പുറത്തിറങ്ങി. ജോയിന്റ് രജിസ്ട്രാർ വിജയകുമാരിയമ്മ, ഡഫേദാർ സജീവ് കുമാറിനും ഡിസംബർ 31ന് ശേഷം സർവീസിൽ തുടരാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പളവും ആനുകൂല്യവും പറ്റാതെ വിരമിക്കലിനു ശേഷവും സർവീസിൽ തുടരാമെന്ന് ഇന്നലെ കോടതി ഓപ്പൺ കോടതിയിയിൽ ജഡ്ജ് വ്യക്തമാക്കിയിരുന്നു. പുതിയ ഉത്തരവിൽ ഹർജിക്കാരുടെ വിരമിക്കൽ കേസിന്റെ അന്തിമ വിധേയമായിരിക്കും എന്ന് മാത്രമാണ് വ്യക്തമാക്കിയത്.