വാഹനത്തിൽ 8 പേരുണ്ടായിരുന്നു. പരിക്ക് പറ്റിയ ആറുപേരേയ‌ും മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മൂന്നാർ :മൂന്നാര്‍ ഗ്യാപ്പ് റോഡില്‍(munnar gap road) കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കുഞ്ഞുകുട്ടി അടക്കം രണ്ടുപേർ മരിച്ചു(two death). എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാർ മറിഞ്ഞത്. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഒരാളെ രക്ഷപെടുത്തി. വാഹനത്തിൽ 8 പേരുണ്ടായിരുന്നു. പരിക്ക് പറ്റിയ ആറുപേരേയ‌ും മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടിമാലിയിൽ പെട്രോൾ കുപ്പിയേറിൽ പരിക്കേറ്റ യുവാവ് മരിച്ചു; സംഘർഷം ഉണ്ടായത് കഞ്ചാവ് വിൽപന സംഘങ്ങൾക്കിടയിൽ


ഇടുക്കി: അടിമാലി ചാറ്റുപാറയിൽ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞുണ്ടായ ആക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് ആണ് മരിച്ചത്.കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

കൂനൂർ ഊട്ടി മലമ്പാതയിൽ വാഹനാപകടം; ഒരു മരണം, നാല് പേർക്ക് പരിക്ക്

വയനാട്: കൂനൂർ ഊട്ടി മലമ്പാതയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വയനാട് പുൽപള്ളി സ്വദേശി ജോസ് ആണ് മരിച്ചത്. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.