ബെംഗളുരു: പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബെംഗളുരുവിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബെംഗളുരു രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജിന് സമീപമാണ് പുലർച്ചെ വാഹനാപകടമുണ്ടായത്.