ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ  നസിയ ആർ ഹസനും പിതാവ് ടി പി ഹസൈനാരുമാണ് മരിച്ചത്. താൽബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയാണ് നസിയ ആർ ഹസന്‍.

വിനോദയാത്രക്കിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ നസിയയുടെ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുട്ടിയെ പിന്നീട് നാട്ടുകാർ രക്ഷപ്പെടുത്തി. മൃതദേഹം ലളിത്പൂരിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.