കോട്ടൂർ കനാൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മുങ്ങല്‍ വിദഗ്ധരും പൊലീസും എത്തിയാണ് തുടര്‍ന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്

കൊല്ലം: കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. കൊട്ടാരക്കര സദാനന്ദപുരത്ത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സദാനന്ദപുരം സ്വദേശി ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത്‌ (22) എന്നിവരാണ് മരിച്ചത്.

കോട്ടൂർ കനാൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മുങ്ങല്‍ വിദഗ്ധരും പൊലീസും എത്തിയാണ് തുടര്‍ന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.

തിരുവനന്തപുരം ചാക്കയിൽ 82കാരൻ വെളളക്കെട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് വയോധികന് ദാരുണാന്ത്യം. ചാക്ക പരക്കുടി ലെയ്നിൽ വിക്രമൻ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. 

വിക്രമൻ ഒറ്റയ്ക്ക് ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളത്തിൽ കാൽതെറ്റി വീണതിനെ തുടർന്ന് മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Also Read:- സിസിടിവിയിലൂടെ കള്ളന്മാരെ കണ്ടു; കുവൈത്തിലിരുന്ന് നാട്ടിലെ വീട്ടിലെ മോഷണശ്രമം തടഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo