ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍  കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കായംകുളം സ്വദേശിയായ തറയിൽപുത്തൻവീട്ടിൽ അബ്ദുൽ റഹീം (68), പത്തനംതിട്ട  തിരുവല്ല കടപ്ര സ്വദേശിയായ ഏലിയമ്മ(67) എന്നിവരാണ് മരിച്ചത്. 

കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു അബ്ദുല്‍ റഹീം.  പനിബാധിതനായി ഒരാഴ്ച മുമ്പ് ചികിൽസ തേടിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. റഹീമിന്‍റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കരിച്ചു.