Asianet News MalayalamAsianet News Malayalam

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ

കോഴിക്കോട് ബാലുശ്ശേരി ആൾക്കൂട്ട ആക്രമണകേസിൽ പ്രധാന പ്രതികളിൽ ഒരാളായ എസ്.ഡി.പി.ഐ നേതാവ് സഫീർ മൂന്ന് ദിവസം മുൻപ് അറസ്റ്റിലായിരുന്നു.

Two Muslim League workers arrested in Balussery Case
Author
Balussery, First Published Jul 7, 2022, 5:02 PM IST

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ. മുസ്ലീം ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, മുർഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. 

കോഴിക്കോട് ബാലുശ്ശേരി ആൾക്കൂട്ട ആക്രമണകേസിൽ പ്രധാന പ്രതികളിൽ ഒരാളായ എസ്.ഡി.പി.ഐ നേതാവ് സഫീർ മൂന്ന് ദിവസം മുൻപ് അറസ്റ്റിലായിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ്  സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ച ശേഷം തോട്ടിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ  ശ്രമിച്ചത് സഫീറാണ്. അതിക്രൂരമായി ജിഷ്ണുവിനെ കൈകാര്യം ചെയ്ത പ്രതിയാണ്  സഫീർ. കായികമായി പരിശീലനം ലഭിച്ച എസ്ഡിപിഐ പ്രവർത്തകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ആൾക്കൂട്ട ആക്രമണത്തിന് വിധേയനാക്കി, സിപിഎം നേതാക്കളുടെ പേര് പറയിക്കാൻ മുന്നിൽ നിന്ന ആളുകളിൽ പ്രധാനിയാണ് ഇയാളെന്ന് ജിഷ്ണുവും മൊഴി നൽകിയിരുന്നു. വധശ്രമമുൾപ്പെടെയുളള വകുപ്പുകൾ ഇയാക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ മർദ്ദിച്ച കേസിൽ ഇതുവരെ പത്തു പേരാണ് പിടിയിലായത്. ആദ്യ ഘട്ടത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ നജാ ഫാരിസ് ഉൾപ്പെടെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമസാധ്യത പരിശോധിക്കുകയാണ് ഇവർ. കണ്ടാലറിയാവുന്നവർ ഉൾപ്പെടെ പൊലീസ് എഫ്ഐആറിൽ ഉള്ള 17 പേർ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു. 

കോഴിക്കോട് ബാലുശ്ശേരി ആൾക്കൂട്ട ആക്രമണകേസിൽ പ്രധാന പ്രതികളിൽ ഒരാളായ എസ്.ഡി.പി.ഐ നേതാവ് സഫീർ മൂന്ന് ദിവസം മുൻപ് അറസ്റ്റിലായിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ്  സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ച ശേഷം തോട്ടിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ  ശ്രമിച്ചത് സഫീറാണ്. അതിക്രൂരമായി ജിഷ്ണുവിനെ കൈകാര്യം ചെയ്ത പ്രതിയാണ്  സഫീർ. കായികമായി പരിശീലനം ലഭിച്ച എസ്ഡിപിഐ പ്രവർത്തകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ആൾക്കൂട്ട ആക്രമണത്തിന് വിധേയനാക്കി, സിപിഎം നേതാക്കളുടെ പേര് പറയിക്കാൻ മുന്നിൽ നിന്ന ആളുകളിൽ പ്രധാനിയാണ് ഇയാളെന്ന് ജിഷ്ണുവും മൊഴി നൽകിയിരുന്നു. വധശ്രമമുൾപ്പെടെയുളള വകുപ്പുകൾ ഇയാക്കെതിരെ ചുമത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios