ഓഫീസർക്ക് ഒപ്പമുണ്ടായിരുന്ന കൗൺസിലർ  നാജിയ ഷെറിന്‌ ഭയന്നോടുന്നതിനിടെ വീണ്‌ പരിക്കേറ്റെന്നും പരാതി

വയനാട്: തൃക്കൈപ്പറ്റയിൽ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ച്‌ വിട്ട്‌ കടിപ്പിച്ചതായി പരാതി. ജില്ലാ ഓഫീസർ മായാ എസ്‌ പണിക്കർ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നെല്ലിമാളം സ്വദേശി ജോസ് എന്നയാൾക്കെതിരെ മേപ്പാടി പൊലീസിൽ പരാതി നൽകി. ഓഫീസർക്ക് ഒപ്പമുണ്ടായിരുന്ന കൗൺസിലർ നാജിയ ഷെറിന്‌ ഭയന്നോടുന്നതിനിടെ വീണ്‌ പരിക്കേറ്റെന്നും പരാതിയുണ്ട്. സംഭവത്തിൽ പ്രതിയായ നെല്ലിമാളം സ്വദേശി ജോസിനെ പിന്നീട് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.