മലപ്പുറം: താനൂരില്‍ കിണറിടിഞ്ഞ് രണ്ടുപേര്‍ മണ്ണിനടയില്‍. ഉപ്പളം സ്വദേശികളായ വേലായുധന്‍, അച്ഛ്യുതന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് അപകടം ഉണ്ടായത്. 

നാലുപേരാണ് പണിക്കുണ്ടായിരുന്നത്. രണ്ടുപേര്‍ കിണറിനകത്തും മറ്റ് രണ്ടുപേര്‍ പുറത്തുമായിരുന്നു. മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‍സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.