ആറ്റിങ്ങൽ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽ ഐ സി ഓഫീസിന് എതിർവശത്ത് ഇന്ന് വൈകുന്നേരം മൂന്നോടെയാണ് അപകടം ഉണ്ടായത്
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽ ഐ സി ഓഫീസിന് എതിർവശത്ത് ഇന്ന് വൈകുന്നേരം മൂന്നോടെയാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ കോരാണി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. യാത്രക്കാർ രണ്ടു പേരും തകർന്ന വാഹനത്തിന് ഉള്ളിൽ കുടുങ്ങി പോയി. ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി വാഹനം പൊളിച്ചാണ് ഡ്രൈവറെയും യാത്രക്കാരിയെയും പുറത്തെടുത്തത്. തുടർന്ന് ഇവരെ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.


