Asianet News MalayalamAsianet News Malayalam

വ്യാജ വിസ നൽകി യൂറോപ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യകടത്ത്: രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്ത മൂന്ന് മലയാളികളെ സ്പെയിൻ അധികൃതർ തടഞ്ഞുവെച്ച് തിരികെ ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്തിരുന്നു

Two persons arrested in kochi for Human trafficking
Author
First Published Dec 5, 2022, 4:39 PM IST

കൊച്ചി: വ്യാജ വിസ നൽകി സ്പെയിനിലേക്കും  യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യ കടത്ത് നടത്തുന്ന സംഘത്തെ എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർഗോഡ് ആലക്കോട് സ്വദേശി ജോബിൻ മൈക്കിൾ ,പാലക്കാട് കിനാവല്ലൂർ സ്വദേശി പൃഥ്വിരാജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്ത മൂന്ന് മലയാളികളെ സ്പെയിൻ അധികൃതർ തടഞ്ഞുവെച്ച് തിരികെ ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ഇമിഗ്രേഷൻ അധികൃതർ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതീകൾ പിടിയിലായത്. വ്യാജ വിസകള്‍ നൽകുന്ന ഏജൻറ് മാർക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Follow Us:
Download App:
  • android
  • ios