തലശേരി മണോളിക്കാവിൽ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു
കണ്ണൂർ: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിന് പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയും സ്ഥലംമാറ്റി. എസ്ഐമാരായ ടി.കെ.അഖിൽ, ദീപ്തി എന്നിവരെയാണ് സ്ഥലം മാറ്റിയത്. അഖിലിനെ കൊളവല്ലൂർ സ്റ്റേഷനിലേക്കും ദീപ്‌തിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. പൊലീസിനെ ആക്രമിച്ചതിനും പ്രതിയെ ബലമായി മോചിപ്പിച്ചതിനും സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. മണോളിക്കാവിൽ ഈ മാസം 19,20 തീയതികളിലായിരുന്നു സംഭവം.

