കണ്ടെത്തിയത് 15 ഐ ഫോണുകളുൾപ്പെടെ 23 മൊബൈൽ ഫോണുകൾ; പ്രതികളെ കൊച്ചിയിൽ എത്തിച്ചു, 'കൂടുതൽ പേർക്കായി അന്വേഷണം'

ഇതിൽ 15ഉം ഐ ഫോണുകളാണ്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. 

Two suspects in the case of theft of mobile phones including i phone during Alan Walker's show in Kochi have been brought to Kochi

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ കൊച്ചിയിൽ എത്തിച്ചു. ദില്ലി -മുബൈ സംഘത്തിലെ പ്രധാനികളായ അതിഖർ റഹ്മാൻ, വസിം റഹ്മാൻ എന്നിവരാണ് പിടിയിലായത്. കൊച്ചി പൊലീസ് ദില്ലിയിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 23 മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇതിൽ 15ഉം ഐ ഫോണുകളാണ്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. 

പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജില്‍ അലന്‍ വാക്കര്‍ സംഗീതത്തിന്‍റെ ലഹരി പടര്‍ത്തുമ്പോഴാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ സിനിമാ സ്റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്. കാണികള്‍ക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.

അലൻ വാക്കറുടെ ബാംഗ്ലൂർ ഷോയ്ക്കിടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. മോഷണ സംഘം ഇവിടെയും എത്തിയിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോണുകൾ പലതും ഓഫ്‍ലൈൻ മോഡിലാകുമ്പോൾ പഴയ ലൊക്കേഷൻ വിവരം ലഭിക്കുന്നത് അന്വേഷണ സംഘത്തെ കുഴച്ചിരുന്നു. ദില്ലിയിലെ ചോർ ബസാറിൽ മൊബൈലുകളെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദില്ലിയിലേക്ക് തിരിച്ചതും പ്രതികളെ പിടികൂടിയതും. 

4 കോടിയുടെ വായ്പ, തിരിച്ചടക്കേണ്ടത് 19 കോടി; കോളേജ് പൂട്ടി സീൽ വയ്ക്കാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തി, നാടകീയ രംഗങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios