താത്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി ,സനൽ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിടാനും തീരുമാനിച്ചു. ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും

കോട്ടയം: ലോക് ഡൗണിന്റെ മറവിൽ കോട്ടയം മുണ്ടക്കയം ബീവറേജ് ഔട്ട്ലറ്റിൽ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തിൽ മുഴുവൻ ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിച്ച് ബെവ്കോ. ഷോപ്പ് ഇൻചാർജ് സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. താത്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി, സനൽ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിടാനും തീരുമാനിച്ചു. ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും. പുതിയ ജീവനക്കാർ വരുന്നത് വരെ സ്ഥലം മാറ്റിയവർ തുടരാനാണ് തീരുമാനം. 
ലോക് ഡൗണിന്റെ മറവിൽ 8 ലക്ഷം രൂപയുടെ വിദേശ മദ്യമാണ് ഇവർ കടത്തിയതെന്നാണ് കണ്ടെത്തൽ.

ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നെന്ന് ആക്ഷേപം; ബെവ്കോ മുണ്ടക്കയം ഔട്ട്‍ലെറ്റ് സീൽ ചെയ്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona