നിയന്ത്രണംവിട്ട ബൈക്ക് വെണ്ടോര്‍ പള്ളിയുടെ മതിലില്‍ ഇടിക്കുകയായിരുന്നു. 

തൃശ്ശൂര്‍: വെണ്ടോരില്‍ ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വെണ്ടോര്‍ സ്വദേശികളായ കോവില്‍ പറമ്പില്‍ സുധയുടെ മകന്‍ ഹരികൃഷ്ണന്‍ (25), ചക്കാലമറ്റത്ത് വീട്ടില്‍ ലിയോയുടെ മകന്‍ ഷിനോള്‍ഡ് (26) എന്നിവരാണ് മരിച്ചത്. രാത്രി 9.45 നായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് വെണ്ടോര്‍ പള്ളിയുടെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ഇരുവരെയും പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഡ്യൂക്ക് ബൈക്ക് ഓടിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.