ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ മുന്‍ എംഎല്‍എ യു പ്രതിഭ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ മുന്‍ എംഎല്‍എ യു പ്രതിഭ. പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിതനാകാൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകന് എന്ത് യോഗ്യതയെന്ന് മനസ്സിലാകുന്നില്ലെന്ന് യു പ്രതിഭ പറഞ്ഞു. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി യു ഷൈജുവിനെ നിയമിച്ചതിലാണ് വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് യു ഷൈജു. നേതൃത്വത്തെ ഓർത്ത് ലജ്ജ തോന്നുന്നു എന്നും പ്രതിഭ പ്രതികരിച്ചു. പ്രവർത്തകർ പരിഗണിക്കപെടാത്തത്തിൽ സങ്കടമെന്ന് പരിഹാസിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തെ യു ഷൈജുവിന്‍റെ അന്നൗൺസ്‌മെന്‍റ് വീഡിയോ പങ്കുവച്ചാണ് പ്രതിഭയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌. റോജി എം ജോണിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി മാധ്യമപ്രവർത്തകൻ യു ഷൈജുവിനെ നിയമിച്ചതിൽ യുത്ത് കോൺഗ്രസും കോൺഗ്രസ് നേതാക്കളും കെപിസിസി പ്രസിഡന്‍റിന് പരാതി നൽകിയിരുന്നു.മീഡിയവൺ ചാനലിലെ മാധ്യമപ്രവ‍ർത്തകനാണ് കായംകുളം സ്വദേശി യു ഷൈജു.

YouTube video player