രാഷ്ട്രീയത്തിനും അതീതമായി ഒരുപാട് ഒരുപാട് ഓര്‍മ്മകളിലൂടെ ഈ തെരഞ്ഞെടുപ്പുകാലത്തും നിറഞ്ഞുനില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്ന് പറയാം.
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ തിരക്ക് നമ്മള്‍ നേരത്തെ കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ലോക്സഭാ തെരഞ്ഞെടുപ്പ് കാലമായപ്പോള്‍ 'രാഷ്ട്രീയ തീര്‍ത്ഥാടന കേന്ദ്ര'മായാണ് ഉമ്മൻചാണ്ടിയുടെ കല്ലറ മാറുന്നത്.
മുന്നണി വ്യത്യാസമില്ലാതെ കോട്ടയം പുതുപ്പളളിയിലെ കല്ലറയില്‍ പ്രാര്‍ഥനയ്ക്കായി സ്ഥാനാര്‍ഥികള്‍ എത്തുകയാണ്. വടകരയില്‍ യുഡിഎഫിന് വേണ്ടി വമ്പൻ പോരാട്ടത്തിനൊരുങ്ങുന്ന ഷാഫി പറമ്പില്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാൻസിസ് ജോര്‍ജ്, ആന്‍റോ ആന്‍റണി, എംകെ രാഘവൻ എന്നിവരെല്ലാം പുതുപ്പള്ളിയിലെത്തി പ്രിയനേതാവിന്‍റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരമര്‍പ്പിച്ചു.
തെരഞ്ഞെടുപ്പ് പോരിന് ഒരുങ്ങുമ്പോള്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ സന്ദര്‍ശനം നടത്തി. ഉമ്മൻചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെ കുറിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി ഓര്‍ക്കുന്നത്.
അങ്ങനെ രാഷ്ട്രീയത്തിനും അതീതമായി ഒരുപാട് ഒരുപാട് ഓര്‍മ്മകളിലൂടെ ഈ തെരഞ്ഞെടുപ്പുകാലത്തും നിറഞ്ഞുനില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്ന് പറയാം.
വാര്‍ത്തയുടെ വീഡിയോ കാണാം:-

Also Read:- 'പത്മജ എല്‍ഡിഎഫില്‍ പോകാഞ്ഞത് സൂപ്പര്‍ പദവി കിട്ടാത്തത് കൊണ്ട്': ടിജി നന്ദകുമാര്‍
