Asianet News MalayalamAsianet News Malayalam

പ്രതിഷേധങ്ങൾക്കിടെ അൻവറിന് പിന്തുണ പ്രഖ്യാപിച്ച് എംഎം ഹസ്സൻ; 'നട്ടെല്ലോടെ മുന്നോട്ട് വന്നാൽ പിന്തുണക്കും'

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍‍ർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎം ഹസ്സൻ. 
 

udf convenor mm hassan supports pv anwar mla in secratariat march
Author
First Published Sep 5, 2024, 2:29 PM IST | Last Updated Sep 5, 2024, 2:29 PM IST

തിരുവനന്തപുരം: പിവി അൻവർ എംഎഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ രം​ഗത്ത്. അൻവർ നട്ടെല്ലോടെ മുന്നോട്ട് വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് എംഎം ഹസൻ പറഞ്ഞു. അൻവർ ആരോപണത്തിൽ ഉറച്ചുനിൽക്കണമെന്നും ഹസൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍‍ർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎം ഹസ്സൻ. 

കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാർ എന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച്‌ നടത്തുന്നുവെന്നും രാഹുൽ പറഞ്ഞു. സെക്രട്ടറിയേറ്റിനെ അധോലോക കേന്ദ്രമെന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ രൂക്ഷ ഭാഷയിലുള്ള വിമർശനം. താനൂരിലെ കൊലയ്ക്ക് പിന്നിൽ മുൻ എസ്പി സുജിത് ദാസ് ആണെന്നും സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാർ എന്നും രാഹുൽ കുറ്റപ്പെടുത്തി. 

'എഡിജിപി നമ്പർ വൺ ക്രിമിനൽ, താനൂരിലെ കൊലയ്ക്ക് പിന്നിൽ മുൻ എസ്പി സുജിത്ത് ദാസ്'; രാഹുൽ മാങ്കൂട്ടത്തിൽ

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios