വാഹനങ്ങള്‍ ആക്രമിക്കപ്പെടുള്‍പ്പെടെയുള്ള പരാതികളില്‍ 12 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

കോഴിക്കോട്: ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎമ്മിന് വേണ്ടി അട്ടിമറിക്കാന്‍ അന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കി എന്ന പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. 2024 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ട് പോലും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് നേരെയുള്ള സിപിഎം പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ക്കും കള്ളവോട്ടുകള്‍ക്കും പൊലീസ് ഒത്താശ നല്‍കി എന്നായിരുന്നു ഡിസിസി പരാതി. അന്നത്തെ മെഡിക്കല്‍ കോളേജ് എസിപി ഉമേഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു ആരോപണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനങ്ങള്‍ ആക്രമിക്കപ്പെടുള്‍പ്പെടെയുള്ള പരാതികളില്‍ 12 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. നൂറു കോടിയോളം രൂപ നിക്ഷേപവും അഞ്ഞൂറു കോടിയോളം രൂപ ആസ്തികളുമുള്ള ചേവായൂര്‍ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടുകൂടിയാണ് സിപിഎം പിടിച്ചെടുത്തത്. ആരോപണവിധേയരായ സഹകരണവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ സ്ഥലം മാറ്റിയിരുന്നു.