തിരുവനന്തപുരം: പാലായിലെ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സര്‍വ്വസജ്ജമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായി രാപ്പകൽ സമരം മൂന്നിന് പാലായിൽ നടത്താനാണ് യുഡിഎഫിന്‍റെ തീരുമാനം. നാളെ പാലാ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചേരുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. . 

സ്ഥാനാർത്ഥി നിർണ്ണയം വൈകിയിട്ടില്ല. യുഡിഎഫിന്‍റെ യോഗങ്ങള്‍ കൂടിയിട്ടുണ്ട്. ജനങ്ങളുടെ  പൂര്‍ണ്ണ പിന്തുണയുണ്ട്. യുഡിഎഫിന്‍റെ സംസ്ഥാന കമ്മിറ്റി പാലായിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. പാലാ തെരഞ്ഞെടുപ്പിന് സംസ്ഥാന ഗവണ്‍മെന്‍റിന് ഷോക്ക് ട്രീറ്റ്മെന്‍റ് കൊടുക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ തന്നെ കോടിയേരി ബാലകൃഷ്ണന്‍ അടിയറവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അവര്‍ക്ക് ആശങ്കയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയാണെന്നും തിരുവഞ്ചൂര്‍.