പ്രധാന നേതാക്കൾ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്.

എറണാകുളം: വി ഡി സതീശനെ അനുകൂലിച്ച് ആലുവയിൽ വൻ ഹോർഡിങ് സ്ഥാപിച്ചു. തോട്ടുമുഖം ഭാഗത്താണ് കെട്ടിടത്തിന് മുകളിൽ ഹോർഡിങ് സ്ഥാപിച്ചത്. ‘യുഡിഎഫ് ജയിക്കും സതീശൻ നയിക്കും‘ എന്നായിരുന്നു ഹോർഡിങ്ങിൽ എഴുതിയിരുന്നത്. മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോൺഗ്രസിൽ. പ്രധാന നേതാക്കൾ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെ ജയിച്ച് എം എൽ എ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തർ അണിയറയിൽ തുടങ്ങിയിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ മുഖ്യമന്ത്രി തർക്കം ചർച്ചയാകും. കോൺഗ്രസിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് നടക്കുന്ന ചർച്ചകളിലെ അതൃപ്തി പല ലീഗ് നേതാക്കളും നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇത്തരം നീക്കങ്ങൾക്ക് തടയിടണമെന്ന ആവശ്യവും യോഗത്തിൽ ഉയരും. അതേസമയം കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നതിനിടെ എം എല്‍ എ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാൻ സജീവ നീക്കവുമായി നേതാക്കൾ. അണിയറയിൽ ചരടുവലി ഊർജ്ജിതമാക്കുകയാണ് കെ സി വേണുഗോപാലിനെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ.