ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ ഡി എഫ് പ്രവർത്തകർ പുസ്തകം വീടുകളിൽ നൽകുന്നതിനെതിരെയാണ് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് യു ഡി എഫ് പരാതി നൽകി. നിയമസഭ പ്രസംഗം പുസ്തക വിതരണത്തിനെതിരെയാണ് യു ഡി എഫ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങൾക്ക്‌ വിരുദ്ധമാണെന്നാണ് യു ഡി എഫ് പരാതി നൽകിയിരിക്കുന്നത്.

തലസ്ഥാനത്തടക്കം ജാഗ്രത, കേരളത്തിൽ ഇന്നും കടലാക്രമണ സാധ്യത; ഒപ്പം വേനൽ മഴയും എത്തിയേക്കും, 4 ജില്ലകളിൽ സാധ്യത

ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ ഡി എഫ് പ്രവർത്തകർ പുസ്തകം വീടുകളിൽ നൽകുന്നതിനെതിരെയാണ് പരാതി. ആറ്റിങ്ങൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നൽകിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം