തന്റെ മനസ്സിൽ നിന്നും ഈ വേദന ഒരിക്കലും മാറില്ലെന്നും ഉമ തോമസ് ചെറുതോണിയിൽ പറഞ്ഞു
ഇടുക്കി: കൂടെ നിന്നവർ പോലും ഒരു ഘട്ടത്തിൽ പി ടി തോമസിനെ മാറ്റി നിർത്തിയെന്ന് തൃക്കാക്കര എംഎൽഎയും പിടി തോമസിന്റെ ഭാര്യയുമായ ഉമ തോമസ്. പി ടി ക്ക് എന്താണ് പറയാനുള്ളത് എന്നത് കേൾക്കാൻ പോലും ആരും തയ്യാറായില്ല. അത് ചിലപ്പോൾ അവരുടെ അറിവില്ലായ്മ കൊണ്ടാകാം. ആ ഒരു ദുഃഖം മാത്രമാണ് പി ടി ക്ക് ഉണ്ടായിരുന്നത്. പി ടി യുടെ മരണ ശേഷം അദ്ദേഹമാണ് ശരിയെന്നു എല്ലാവർക്കും മനസ്സിലായി. തന്റെ മനസ്സിൽ നിന്നും ഈ വേദന ഒരിക്കലും മാറില്ലെന്നും ഉമ തോമസ് ചെറുതോണിയിൽ പറഞ്ഞു.
