നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് തങ്ങൾ ചെയ്തത്. സംഭവത്തെ രാഷ്ട്രീയ ചർച്ചകളിൽ എത്തിച്ചത് തങ്ങളല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

തിരുവനന്തപുരം: കാലടി സർവ്വകലാശാലയിലെ നിയമനവിവാദം സംബന്ധിച്ച് എംബി രാജേഷ് തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് ഉമർ തറമേൽ. ആരോപണങ്ങൾ തെളിയിക്കാൻ രാജേഷിനെ അദ്ദേഹം വെല്ലുവിളിച്ചു. നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് തങ്ങൾ ചെയ്തത്. സംഭവത്തെ രാഷ്ട്രീയ ചർച്ചകളിൽ എത്തിച്ചത് തങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഇന്റർവ്യൂ ബോർഡിൽ തങ്ങൾ നുഴഞ്ഞുകയറി വന്നവരല്ല. നിനിത പിന്മാറണമെന്ന് പറയാൻ ഇടനിലക്കാരനെ നിർത്തിയിട്ടില്ല. വിസിക്ക് അയച്ച കത്ത് എവിടെ നിന്ന് കിട്ടിയെന്ന് പറയാൻ രാജേഷ് തയ്യാറാകണമെന്നും ഉമർ തറമേൽ ആവശ്യപ്പെട്ടു. 

മുൻ എം പി,ബഹു. എം ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന. താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട്...