കോഴിക്കോട്: കൊവിഡ് ആശുപത്രിയായ  ബീച്ച് ആശുപത്രിയിൽ കൊവിഡ് രോഗികൾ  പ്രതിഷേധിച്ചു. നൽകുന്നത് മോശം ഭക്ഷണമാണെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ആരോപിച്ചായിരുന്ന പ്രതിഷേധം. കൃത്യമായി ഭക്ഷണം കിട്ടുന്നില്ലെന്നും ഭക്ഷണവശിഷ്ടങ്ങൾ ബാത്‌റൂമിൽ ആഴ്ചകളായി ചിതറി കിടക്കുകയാണെന്നും രോഗിൾ ആരോപിച്ചു.  

നാളെ രാവിലെ തന്നെ പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം പ്രശ്‌നം പരിഹരിച്ചാൽ മാത്രമേ പ്രഭാത ഭക്ഷണം കഴിക്കുകയുള്ളൂവെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. 

Read more at:  അനക്കമില്ലാതായിട്ട് ഏഴാം മാസം; കാട് കയറി കട്ടപ്പുറത്തേക്ക് നീങ്ങുന്ന കെഎസ്ആർടിസി ബസുകൾ...