മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപികോടതിയിൽ ഹാജരായി.കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്.
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപികോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. നേരത്തെ ലഭിച്ച മുൻകൂർ ജാമ്യ നടപടികൾ പൂർത്തികരിക്കുന്നതിന്റെ ഭാഗമായാണ് കോടതിയിൽ ഹാജരായത്.
സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും ഭാര്യയുമാണ് ജാമ്യം നിന്നത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾക്കായി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

