Asianet News MalayalamAsianet News Malayalam

'ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ, എല്ലാം ആദ്യം ഒന്ന് പഠിക്കണം'; കഴിയുന്നതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി

മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിട്ടുണ്ട്. എംപിയുടെ പ്രവർത്തനത്തിനും സിനിമയ്ക്കുമാണ് പ്രയോരിറ്റിയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Union Minister Suresh Gopi Meet E K Nayanar s wife Sarada Teacher
Author
First Published Jun 12, 2024, 2:15 PM IST

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ. നിലവിൽ പ്ലാനുകൾ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആദ്യം പഠിക്കും. ചെയ്യാൻ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിട്ടുണ്ട്. എംപിയുടെ പ്രവർത്തനത്തിനും സിനിമയ്ക്കുമാണ് പ്രയോരിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios