Asianet News MalayalamAsianet News Malayalam

'അയാം ഭരത്ചന്ദ്രൻ, ജസ്റ്റ് റിമംബർ ദാറ്റ്'! വിമര്‍ശകരോട് മാസ് ഡയലോ​ഗുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിന്‍റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്​ഗോപിയുടെ മാസ് ഡയലോഗ്.

Union Minister Suresh Gopi with mass dialogue to critics
Author
First Published Aug 18, 2024, 2:14 PM IST | Last Updated Aug 18, 2024, 2:14 PM IST

തിരുവനന്തപുരം: പൊതുവേദിയിൽ കമ്മീഷണർ സിനിമയിലെ സൂപ്പർഹിറ്റ് ഡയലോ​ഗ് പറഞ്ഞ്  കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കായിരുന്നു പൊതുവേദിയില്‍ സിനിമ ഡയലോഗിലൂടെ കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്. തന്റെ വിമർശകരോടായിരുന്നു സുരേഷ് ​ഗോപിയുടെ ഷിറ്റ് പറച്ചിൽ. ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും മന്ത്രി വിമർശിച്ചു. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് പടം ദീനയിലെ ആദികേശവനായും മന്ത്രി മാറി. ഈ ചിത്രത്തിലെ തമിഴ് ഡയലോ​ഗ് കൂടി പറഞ്ഞാണ് മന്ത്രി വേദി വിട്ടത്. ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിന്‍റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്​ഗോപിയുടെ മാസ് ഡയലോഗ്.

 

Latest Videos
Follow Us:
Download App:
  • android
  • ios