തിരുവനന്തപുരം: കെ എ എസ് പരീക്ഷയ്ക്ക് മലയാളത്തില്‍ ചോദ്യം ചോദിക്കില്ലെന്ന പി എസ് സി നിലപാടിനെതിരെ ഐക്യമലയാളപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ വിളക്കേന്തി സമരം നടത്തുന്നു. ഇന്ന് രാവിലെ 10 മണിക്ക് പി എസ് സി ആസ്ഥാനത്തിനു മുന്നിലാണ് സമരം.

സമരം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നേരത്തെ ഐക്യമലയാള പ്രസ്ഥാനം നടത്തിയ സമരത്തെ തുടർന്നായിരുന്നു ചോദ്യപേപ്പർ മലയാളത്തിൽ നൽകുമെന്ന് പി എസ് സി അറിയിച്ചത്. എന്നാൽ ഇതിനുശേഷം നടത്തിയ കെ എ എസ് വിജ്ഞാപനത്തിൽ അനുകൂലമായ തീരുമാനമെടുത്തില്ലെന്നാണ് ആക്ഷേപം.