തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനകത്ത് സഹപാഠിയായ അഖിലിന് കുത്തേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജീവനിൽ പേടിയുണ്ടെന്ന് അഖിലിന്‍റെ സുഹൃത്ത് ജിതിൻ. സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീർക്കാൻ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഇടപെട്ടുവെന്നാണ് അഖിലിന്‍റെ സുഹൃത്ത് ജിതിന്‍റെ വെളിപ്പെടുത്തൽ. 

എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അടക്കം പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ചെന്നും ജിതിൻ പറഞ്ഞു. അക്രമികൾക്ക് എസ്എഫ്ഐ നേതാക്കൾ അഭയം നൽകിയെന്ന് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി കൂട്ടായ്മ പ്രതിനിധിയായ ജിതിൻ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ആരോപിച്ചിരുന്നു.