തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാള്‍ പ്രൊഫസര്‍  സി സി ബാബുവിനെ കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളർ ആയി നിയമിച്ചു. കോളേജിലെ കത്തിക്കുത്ത് കേസിന് ശേഷമാണ് അദ്ദേഹം പ്രിന്‍സിപ്പാളായി ചുമതലയേറ്റെടുത്തത്. 

സ്വന്തം നിലയില്‍ അപേക്ഷ നല്കിയാണ് സി സി ബാബു പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മടങ്ങുന്നത്. കോളേജിലെ എസ്എഫ്ഐ നേതൃത്വവുമായി അദ്ദേഹത്തിന് ഭിന്നതകളുണ്ടായിരുന്നുവെന്നാണ് സൂചന. രണ്ട് മാസം മാത്രമാണ് സി സി ബാബു ഇവിടെ  പ്രിൻസിപ്പാള്‍ ആയി പ്രവ‍ർത്തിച്ചത്.