Asianet News MalayalamAsianet News Malayalam

വിമത നീക്കങ്ങൾക്ക് തിരിച്ചടി,മൂന്നാം ഊഴത്തിന് കാനം ,ദിവാകരനും ഇസ്മയിലുമെതിരെ നടപടി വേണമെന്ന് ആവശ്യം

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിന് ഇറങ്ങുന്ന കാനം രാജേന്ദ്രന് മൽസരം നേരിടേണ്ടി വരുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്

upper hand for Kanam
Author
First Published Oct 3, 2022, 5:38 AM IST


തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേനം ഇന്ന് സമാപിക്കാനിരിക്കെ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രൻ. സി ദിവാകരനും കെ ഇ ഇസ്മയിലിനും എതിരെ സമ്മേളത്തിൽ ഉയർന്ന രൂക്ഷ വിമർശനം വിമത നീക്കങ്ങൾ പ്രതിസന്ധിയിലാക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിന് ഇറങ്ങുന്ന കാനം രാജേന്ദ്രന് മൽസരം നേരിടേണ്ടി വരുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. 

പരസ്യ പ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ഇതിനകം ആവശ്യം ശക്തമായിട്ടുണ്ട്. എല്ലാം സൗഭാഗ്യവും ലഭിച്ച മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നായിരുന്ന കുറ്റപ്പെടുത്തൽ. രാവിലെ 9ന് ചേരുന്ന സംസ്ഥാന കൗൺസിൽ ഓരോ ജില്ലകൾക്കും എത്ര സംസ്ഥാന കൗൺസിൽ അംഗങ്ങൾ‍ എന്ന് നിശ്ചയിച്ച് അംഗസഖ്യ നൽകും. തുടർന്ന് ജില്ലകളിൽ നിന്ന് അംഗങ്ങളെ നിശ്ചയിച്ച് നൽകും. സംസ്ഥാന കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചില ജില്ലകളിൽ മൽസരത്തിനു സാധ്യതയുണ്ട്. സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക

സിപിഐ പ്രതിനിധി സമ്മേളനത്തിൽ തർക്കം, അൽപ്പ സമയം നിർത്തി വെച്ചു, നേതാക്കളെ നിർത്തിപ്പൊരിച്ച് പ്രതിനിധികൾ

Follow Us:
Download App:
  • android
  • ios