Asianet News MalayalamAsianet News Malayalam

കൊവിഡ് 19; സര്‍ക്കാര്‍ നടപടിയില്‍ സംതൃപ്തി, കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് അമേരിക്കന്‍ പൌരന്‍

കൊവിഡ് 19 സംബന്ധിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് വളരെ തൃപ്തിയുണ്ട്. കൊവിഡ് 19 വ്യാപിച്ചതിന് പിന്നാലെ അമേരിക്കയിലെ സാഹചര്യങ്ങള്‍ വളരെ മോശമാണ് അതിനാലാണ് കഴിഞ്ഞ അഞ്ച് മാസമായി കൊച്ചിയില്‍ തുടരുന്നതെന്നും എഴുപത്തിനാലുകാരനായ ജോണി പിയേഴ്സ് 

US national Johnny Pierce making a petition to allow me to stay for another 180 days in Kerala as Chaos in America due to covid 19
Author
Kochi, First Published Jul 11, 2020, 5:24 PM IST

കൊച്ചി: അമേരിക്കയില്‍ കൊവിഡ് 19 വ്യാപനം നേരിടുന്ന രീതി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്നും കേരളത്തില്‍ തുടരാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് അമേരിക്കന്‍ പൌരന്‍  ഹൈക്കോടതിയിലേക്ക്. സ്വദേശത്തേക്കാള്‍ മികച്ച നിലയിലാണ് കൊവിഡ് 19 നിയന്ത്രിക്കുന്നതില്‍ ഇന്ത്യയിലുള്ളത്. സന്ദര്‍ശക വിസ ബിസിനസ് വിസ ആക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് അമേരിക്കന്‍ പൌരനായ ജോണി പിയേഴ്സ് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

കൊവിഡ് 19 വ്യാപിച്ചതിന് പിന്നാലെ അമേരിക്കയിലെ സാഹചര്യങ്ങള്‍ വളരെ മോശമാണ് അതിനാലാണ് കഴിഞ്ഞ അഞ്ച് മാസമായി കൊച്ചിയില്‍ തുടരുന്നതെന്നും എഴുപത്തിനാലുകാരനായ ജോണി പിയേഴ്സ് വ്യക്തമാക്കുന്നു. കൊവിഡ് 19 സംബന്ധിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് വളരെ തൃപ്തിയുണ്ടെന്നും ജോണി എഎന്‍ഐയോട് വ്യക്തമാക്കി. അമേരിക്കയില്‍ മാത്രം ഇതിനോടകം 551046 ജീവനുകളാണ് കൊവിഡ് 19 മൂലം നഷ്ടമായത്. അമേരിക്കയിലെ ആളുകള്‍ക്ക് കൊവിഡ് 19 വ്യാപനത്തേക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും ജോണി പറയുന്നു. 

എനിക്കിവിടെ താമസിക്കണം. 180 ദിവസം കൂടി കേരളത്തില്‍ തുടരാനായി വിസ നീട്ടി നല്‍കണമെന്നാണ് ആവശ്യം. ഇവിടെ ഒരു ട്രാവല്‍ കമ്പനി തുടങ്ങണം, അതിനായി സന്ദര്‍ശക വിസ ബിസിനസ് വിസ ആക്കി നല്‍കണമെന്നും ജോണി ഹര്‍ജിയില്‍ വിശദമാക്കുന്നു. ഇവിടെ നടക്കുന്ന കാര്യങ്ങളില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. അമേരിക്കയിലെ സര്‍ക്കാര്‍ ആളുകളെ ഇന്ത്യയിലേത് പോലെ ശ്രദ്ധിക്കുന്നില്ലെന്നും ജോണി പിയേഴ്സ് കൂട്ടിച്ചേര്‍ത്തു. കുടുംബം കൂടി തന്നോടൊപ്പം ഇവിടെയുണ്ടെങ്കിലെന്നാണ് ആഗ്രഹിക്കുന്നതെന്നും ജോണി പിയേഴ്സ് എഎന്‍ഐയോട് വിശദമാക്കി. 

Follow Us:
Download App:
  • android
  • ios