സില്‍വര്‍ലൈന്‍ പദ്ധതി നടക്കില്ലെന്നും കല്ലിട്ടാല്‍ പിഴുതുമാറ്റുമെന്നും സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (V D Satheesan). പി സി ജോര്‍ജിനെ (P C George) അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് നാടകമാണ്. വര്‍ഗീയത തടയാന്‍ കഴിയാത്ത സര്‍ക്കാരാണിതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സില്‍വര്‍ലൈന്‍ പദ്ധതി നടക്കില്ല. കല്ലിട്ടാല്‍ പിഴുതുമാറ്റും. അടുത്തമാസം ശമ്പളം കൊടുക്കാൻ കഴിയാത്ത സർക്കാരാണ് സിൽവർലൈൻ നടപ്പാക്കുമെന്ന് പറയുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
പി സി ജോര്‍ജിന് തിരിച്ചടി; വെണ്ണല വിദ്വേഷ പ്രസംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയിലേക്ക്
വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ പി സി ജോര്‍ജിന്‍റെ (p c george) മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹര്‍ജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിന്‍റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
