മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ എതിർത്ത് പ്രതിപക്ഷമായ സിപിഎമ്മും രംഗത്തെത്തി.
തിരുവനന്തപുരം: മൃഗശാല മാറ്റത്തിൽ ഉറച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാലക്ക് പകരം സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയാണ് ആദ്യമായി തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. കൊച്ചിയിൽ ഓഷിനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ എതിർത്ത് പ്രതിപക്ഷമായ സിപിഎമ്മും രംഗത്തെത്തി. നീക്കം വാണിജ്യ ലക്ഷ്യം മുന്നിൽ കണ്ടെന്ന് വി കെ പ്രശാന്ത് എംഎൽഎ വിമർശിച്ചു. മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണോ എന്നാ സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിമർശനം. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും സിപിഎം മുന്നറിയിപ്പ് നൽകി. എന്നാൽ സതീശന്റെ നിർദേശത്തെ മേയർ വി.വി. രാജേഷ് അനുകൂലിച്ചു.
