കാപ്പ കേസിൽപ്പെട്ട ബിജെപി കൗൺസിലർ സു​ഗതനെ പൊലീസ് വിലങ്ങുവെച്ചില്ലെന്നും എന്നാൽ, രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകരെ വിലങ്ങുവെച്ചാണ് ഹാജരാക്കിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി.ബിജെപിയെ സഹായിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട ബിജെപി കൗൺസിലർ സു​ഗതനെ പൊലീസ് വിലങ്ങുവെച്ചില്ലെന്നും എന്നാൽ, രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകരെ വിലങ്ങുവെച്ചാണ് ഹാജരാക്കിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി. യുഡിഎഫ് സർക്കാരിന്റെ ഇരട്ടനീതിയാണ് ഇതിലൂടെ തുറന്നുകാണിക്കപ്പെടുന്നതെന്നും ബിജെപിയെ സഹായിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകരെ കൈവിലങ്ങുവെച്ചാണ് കോടതിയിൽ ഹാജരാക്കുന്നത്. ഐ പി ബിനുവിനെയും എസ്എഫ്ഐ നേതാവ് നന്ദനെയും വിലങ്ങുവെച്ചാണ് കൊണ്ടുവന്നത്. രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ടവരെ വിലങ്ങുവെയ്ക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവ് നൽകിയിരിക്കുകയാണ്. എന്നാൽ, കാപ്പ കേസ് പ്രതി ​സു​ഗതന് വിലങ്ങുവെച്ചില്ല. സു​ഗതനും ബിജെപിക്കും എല്ലാ സംരക്ഷണവും നൽകുന്നു. ബിജെപി ആണെങ്കിൽ യുഡിഎഫ് സർക്കാർ എന്ത് സഹായവും ചെയ്തുകൊടുക്കും. ഇരട്ടനീതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും സിപിഎം നേതാവ് ആരോപിച്ചു.