അഞ്ച് വർഷം സംസ്ഥാനഅധ്യക്ഷനായിരുന്നപ്പോൾ വീട്ടിൽ നിന്ന് പണം കൊണ്ടു വന്നല്ല പാർട്ടി പ്രവർത്തനം നടത്തിയത്. പ്രവർത്തകർ പലരുടെ കൈയിൽ നിന്നും പിരിവ് വാങ്ങിയിട്ടുണ്ട്. അത് തൻ്റെ അറിവോടെ ആയിരിക്കില്ല.
തൃശൂർ: താൻ കർത്തയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ബിജെപി നേതാവ് വി മുരളീധരൻ. കഴിഞ്ഞ ദിവസം പുറത്ത് വന്ന ശശിധരൻ കർത്തയുടെ ഡയറിയിലാണ് ബിജെപിയിലെ മുരളീധരൻ്റെ പേര് വന്നത്. ബിജെപി നേതാവ് ഷോൺ ജോർജാണ് ഡയറിയുടെ ഒരു പേജ് പുറത്ത് വിട്ടത്, വി മുരളീധരൻ പാർട്ടി ഓഫിസിലുള്ളപ്പോഴാണ് ഷോണിൻ്റെ വാർത്താസമ്മേളനം. ഷോൺ പുറത്ത് വിട്ട രേഖയിൽ ബിജെപി നേതാക്കളുടെ പേരില്ലായിരുന്നു. പിന്നാലെ മുരളീധരൻ്റെ പേരും പുറത്ത് വന്നു. ഷോണിനൊപ്പം തന്നെ മുരളീധരൻ ആരോപണം തള്ളിയിരുന്നു. ഇന്ന് രേഖയെക്കുറിച്ച് താനല്ല പരിശോധിക്കേണ്ടതെന്ന് പറഞ്ഞ് ഷോണിൻ്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയാണ് മരളീധരൻ.
ഉത്തരവാദിത്തം തനിക്കില്ല
ഷോൺ ജോർജിൻ്റെ രേഖയെ കുറിച്ച് തനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്ന് മുരളീധരൻ പറഞ്ഞു. അതിൻ്റെ ആധികാരികതയെ കുറിച്ച് ഒന്നും പറയില്ല. വൈസ് പ്രസിഡണ്ടിനോട് ചോദ്യം ചോദിക്കേണ്ടത് പ്രസിഡൻ്റ് ആണെന്ന് പറഞ്ഞ് മുരളീധരൻ ഒഴിഞ്ഞു. ദേശീയ നിർവാഹകസമിതി അംഗത്തിനോ മുൻ കേന്ദ്രമന്ത്രിക്കോ ഇതേക്കുറിച്ച് എങ്ങനെ അറിയാനെന്ന് പറഞ്ഞാണ് മുരളീധരൻ അതൃപ്തി പരസ്യമാക്കിയത്. എന്തിനാണ് ഈ രേഖ പുറത്ത് വിട്ടതെന്ന് ഷോൺ ആണ് വിശദീകരിക്കേണ്ടത്. വിശദീകരണം ചോദിക്കേണ്ടത് പ്രസിഡൻ്റാണെന്ന് പറഞ്ഞ് നിലപാട് കർശനമാക്കുകയാണ് മുരളീധരൻ. യാഥാർത്ഥപ്രശ്നങ്ങളിൽ വഴി തിരിച്ച് വിടാൻ ഇന്നലെ മുതൽ തുടങ്ങിയ ശ്രമമാണിതെന്ന് പറഞ്ഞാണ് വി മുരളീധരൻ്റെ പ്രതിരോധം. താൻ കർത്തയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് വി മുരളീധരൻ ആവർത്തിച്ചു. 2010 മുതൽ അഞ്ച് വർഷമാണ് പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായിരുന്നത്. ഈ സമയത്ത് പണം വീട്ടിൽ നിന്ന് കൊണ്ടു വന്നല്ല പാർട്ടി പ്രവർത്തനം നടത്തിയത്. സംസ്ഥാനഫണ്ട് ശേഖരം 2011-12 കാലത്ത് നടത്തിയിരുന്നു. ആ സമയത്ത് പ്രവർത്തകർ പലരുടെ കൈയിൽ നിന്നും പിരിവ് വാങ്ങിയിട്ടുണ്ട്. അത് സംസ്ഥാന അധ്യക്ഷൻ്റെ അറിവോടെ ആയിരിക്കില്ലെന്നും മുരളീധരൻ വിശദീകരിക്കുന്നു. ബിജെപിയിൽ വി. മുരളീധരൻ ഒരാൾ അല്ലെന്നും മറ്റു മുരളീധന്മാരിൽ ആരെങ്കിലും വാങ്ങിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു. താൻ വ്യക്തിപരമായി വാങ്ങിയിട്ടുണ്ടോ എന്ന് കണക്കുകൾ നിങ്ങൾക്ക് പരിശോധിക്കാം. കൃത്യമായി ആദായനികുതി അടയ്ക്കുന്ന ആളാണ് താനെന്ന് വിശദീകരിച്ച് ആരോപണത്തെ പ്രതിരോധിക്കുകയാണ് മുരളീധരൻ. എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങൾക്കോ സർക്കാരിനോ കണ്ടുപിടിക്കാം. വിജിലൻസോ സിബിഐക്ക് അന്വേഷിക്കാം. സി എംആർ എല്ലിൽ നിന്ന് എക്സാലോചിക്ക് പണം കൈപ്പത്തിയതാണ് യഥാർത്ഥ പ്രശ്നം. എന്തിനാണ് പ്രാഥമികാന്വേഷണം എന്നാതിലാണ് മറുപടി പറയേണ്ടത്. കോൺഗ്രസ് ഉന്നത നേതൃത്വം സംസ്ഥാനത്തെ സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം അന്വേഷണമെന്നും മുരളീധരൻ ആരോപിച്ചു.ഷോണിൻ്റെ ആരോപണങ്ങൾ ബുമറാങ് ആയെന്നാണ് പാർട്ടിയിലെ മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും വിലയിരുത്തുന്നത്.
