ദില്ലി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ശബരിമലയില്‍ ഇപ്പോൾ കയറാൻ ആഗ്രഹിക്കുന്നവർ അർബന്‍ നക്സലുകളും നിരീശ്വരവാദികളുമെന്നായിരുന്നു വി മുരളീധരന്‍ പറഞ്ഞത്. അവർ ശരിയായ ഭക്തർ ആണോ എന്ന കാര്യം പരിശോധിക്കണം എന്നും മുരളീധരൻ പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയിൽ വ്യക്തത വരും വരെ ശബരിമലയിൽ യുവതീ പ്രവേശം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. 

എങ്കിലും  സംസ്ഥാനത്ത് നവോത്ഥാന സ്മാരകം പണിയാനുള്ള പദ്ധതിയിൽ നിന്ന് പുറകോട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പതിനാല്  ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ഛയങ്ങൾ നിര്‍മ്മിക്കാനുള്ള പദ്ധതിക്കാണ് പിണറായി സര്‍ക്കാര്‍ വക പച്ചക്കൊടി. കിഫ്ബി വഴി 700 കോടി രൂപയാണ് സാംസ്കാരിക സമുച്ഛയ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.