ദർബാർ ഹാളിൽ സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി വിപി ജോയിക്കും പൊലീസ് മേധാവി അനിൽ കാന്തിനും യാത്രയയപ്പും നൽകി. 

തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായ ഡോ.വി വേണുവും പൊലീസ് മേധാവിയായി ഷെയിഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവർഷത്തെ കാലാവധിയാണ് ബാക്കിയുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ് വേണു സിവിൽ സർവ്വീസിലേക്കെത്തിയത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇപ്പോൾ അദ്ദേഹം ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. ചീഫ് സെക്രട്ടറിയാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഉത്തരവാദിത്തം എത്ര വലുതാണ് എന്ന് ബോധ്യമുണ്ടെന്നും ചുമതലയേറ്റ ശേഷം വി വേണു പറഞ്ഞു. read more

'ഏകീകൃത സിവിൽ കോഡ് ബിജെപി അജണ്ട'അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

വിവാദങ്ങളിൽ നിന്നൊഴിഞ്ഞുള്ള ക്ലീൻ ട്രാക്ക് റെക്കോർഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയിഖ് ദർവേഷ് സാഹിബിന് തുണയായത്. ആന്ധ്ര സ്വദേശിയായ അദ്ദേഹത്തിന് ഒരു വർഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവി ആയതിനാൽ രണ്ട് വർഷം തുടരാനാകും. ദർബാർ ഹാളിൽ സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി വിപി ജോയിക്കും പൊലീസ് മേധാവി അനിൽ കാന്തിനും യാത്രയയപ്പും നൽകി. 

YouTube video player

YouTube video player