റിസ്വാനയുടെ ദുരൂഹ മരണത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷംനാസ്, ഷംനാസിന്‍റെ പിതാവ് അഹമ്മദ് എന്നിവരെയാണ് ജില്ലാ  ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയതത്

കോഴിക്കോട്: മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കോഴിക്കോട് വടകരയിൽ മരിച്ച റിസ്വാനയുടെ (Riswana) കുടുംബം. ഭർത്താവിന്‍റെ ഭക്ഷണം കഴിക്കാതെ ഇരുന്നതിനടക്കം മകളെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് ഷംനാസിന്‍റെ പിതാവ് പറഞ്ഞു. റിസ്വാന കടുത്ത മാനസിക-ശാരീരിക പീഡനം നേരിട്ടിരുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും റിസ്വാനയുടെ അമ്മ പറഞ്ഞു. അതേസമയം, റിസ്വാനയുടെ ദുരൂഹ മരണത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷംനാസ്, ഷംനാസിന്‍റെ പിതാവ് അഹമ്മദ് എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയതത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഈ മാസം ഒന്നിനാണ് ഭർതൃവീട്ടിൽ റിസ്വാനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുറിക്കുള്ളിലെ അലമാരയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. റിസ്വാനയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമായിരുന്നു അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. റിസ്വാന ഭർതൃവീട്ടിൽ കൊടിയ മാനസിക ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ആത്മഹത്യാപ്രേരണ സ്ത്രീകൾക്കെതിരായ ക്രൂരത തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. എന്നാൽ, റിസ്വന ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് കുടുംബം. റിസ്വാനയുടെ ഭർതൃമാതാവും സഹോദരിയും കേസിൽ പ്രതികളാണ്.

ഭർത്തൃവീട്ടിൽ ഏറ്റുവാങ്ങേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് സുഹൃത്തുക്കൾക്ക്‌ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് കേസന്വേഷണത്തിൽ നിർണായകമായത്. 'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാന്‍, സഹിച്ചു മതിയായി' എന്നായിരുന്നു റിസ്‌വാന കൂട്ടുകാരിക്ക് അയച്ച ഒരു മെസേജ്. സ്വന്തം വീട്ടിലേക്ക് പൊയ്ക്കൂടെ എന്ന് കൂട്ടുകാരി ചോദിച്ചപ്പോൾ 'വിടണില്ല' എന്നായിരുന്നു മറുപടി. ഭര്‍ത്താവായ ഷംനാസിനോട് കാര്യങ്ങള്‍ പറയൂവെന്ന് കൂട്ടുകാരി പറയുമ്പോൾ അവരെല്ലാം ഒറ്റക്കെട്ടാണ്, ഞാന്‍ എത്രയായാലും പുറത്താ' എന്നായിരുന്നു റിസ്വാനയുടെ മറുപടി നല്‍കി. ഇതുമായി ബന്ധപ്പെട്ടെല്ലാം ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റുണ്ടായത്.

പങ്കാളിയെ വീട്ടുകാര്‍ തടവില്‍ വച്ചിരിക്കുന്നു; ലെസ്ബിയന്‍ പ്രണയിനി കോടതിയിലേക്ക്

തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടതായി ലെസ്ബിയന്‍ പ്രണയിനിയുടെ പരാതി. കൂട്ടുകാരിയെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ആലുവ സ്വദേശിയായ ആദില. ഇവര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. 

സൗദിയിലെ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിന്‍ തമരശ്ശേരി സ്വദേശിയായ 23 കാരിയുമായി അടുക്കുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും ഇരുവരും തമ്മില്‍ പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. 

കോഴിക്കോട് ഇരുവരും പിന്നീട് ഒന്നിച്ചു. കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇരുവരും. ഇവിടെ തമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

പെട്ടന്നൊരുദിവസം താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് ആദില പറയുന്നത്. പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ രണ്ടുപേര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും. നിയമ സംവിധാനത്തിലൂടെ പൊലീസും കോടതിയും ഇടപെടണമെന്നാണ് ആദില പറയുന്നത്.